ഡിക്യുവിന്റെ ഹെയറും ഹെയര്‍ സ്റ്റൈലും കിടിലന്‍, എന്റേത് പകുതിയും കൃത്രിമം; സൂപ്പര്‍താരത്തിന്റെ തുറന്നുപറച്ചില്‍ ഇങ്ങനെ! വീഡിയോ

ദീപാവലി റിലീസായി എത്തുന്ന ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്‌കറിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രൊമാഷനുമായി ബന്ധപ്പെട്ട് ദുല്‍ഖറും റാണദഗുബാട്ടിയുമായി നടന്ന ചാറ്റ് ഷോയിലെ ഇരുവരുടെയും സംഭാഷണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

ALSO READ: അന്തർ ദേശീയ കരാറുകളിലൂടെ ഇന്ത്യൻ ഉൽപ്പാദന മേഖലകളെ തകർക്കുന്ന നയം കൊണ്ടുവന്ന കോൺഗ്രസ്‌ വയനാട്ടിലെ ജനങ്ങളോട്‌ എന്ത്‌ മറുപടി പറയും: സത്യൻ മൊകേരി

ദുല്‍ഖറിന്റെ തലമുടിയെയും മുടി സൂക്ഷിക്കുന്നവിധത്തെയും സ്റ്റൈലിനെയും കുറിച്ച് വാചാലനായ റാണ തന്റെ മുടി കൃത്യമമാണെന്ന് തുറന്നു പറയാന്‍ ഒരു മടിയും കാണിച്ചതുമില്ല. ആ സത്യസന്ധതയെ ദുല്‍ഖര്‍ അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്. റാണയ്ക്കും നല്ല മുടിയുണ്ടല്ലോയെന്ന് ദുല്‍ഖര്‍ മറുപടിയായി പറയുമ്പോഴാണ് അതല്ല എന്ന് താരം തുറന്നുപറഞ്ഞത്. നടി മീനാക്ഷി ചൗധരിയിലും ചാറ്റ് ഷോയിലുണ്ട്.

ALSO READ: കാത്തിരുന്നത് സുന്ദര ഗോള്‍ വീഡിയോ, ഫോണ്‍ തെറിപ്പിച്ച് റോണോയുടെ കിക്ക്; മിസ്സായ പെനാല്‍റ്റി വീഡിയോ വൈറല്‍

കേരളത്തില്‍ എല്ലാവര്‍ക്കും നല്ല മുടിയാണെന്നാണ് മീനാക്ഷിയും അഭിപ്രായപ്പെട്ടത്. ഇതിനിടയില്‍ വെളിച്ചെണ്ണയാണോ മലയാളികളുടെ ഈ മുടിയുടെ രഹസ്യമെന്ന് റാണ ചോദിക്കുന്നുണ്ട്. അതാവാം ചിലപ്പോള്‍ കാരണമെന്ന് ദുല്‍ഖര്‍ മറുപടിയും നല്‍കുന്നുണ്ട്.

ALSO READ: ‘കൗണ്ട് ഡൗണ്‍ ആരംഭിച്ചു, അധികകാലം വാഴില്ല’; പുതിയ ഹിസ്ബുള്ള തലവനെതിരെ ഭീഷണി മുഴക്കി ഇസ്രയേല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News