രണ്‍ബീറുമായുള്ള ചുംബനരംഗം സംവിധായകന്‍ വെട്ടി: വില്ലന്റെ വെളിപ്പെടുത്തല്‍

ആയിരം കോടി ക്ലബിലേക്ക് കുതിക്കുന്ന രണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ എന്ന ചിത്രത്തിലെ ഒരു രംഗം ഒഴിവാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഇന്ത്യയില്‍ മാത്രം 500 കോടിയും ആഗോള തലത്തില്‍ 700 കോടി ക്ലബിലും കയറിയ ചിത്രത്തിലെ ചുംബനരംഗത്തെ കുറിച്ചാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബോബി ഡിയോളിന്റെ വെളിപ്പെടുത്തല്‍.

ALSO READ: രജനികാന്താണ് കുലദൈവം, വർഷാവർഷം ക്ഷേത്രത്തിൽ പൂജകൾ, നേർച്ചയായി നെയ്യും പാലും; പിറന്നാൾ ദിനത്തിലെ വീഡിയോ

ചിത്രത്തിന്റെ ക്ലൈമാക്സില്‍ രണ്‍ബീര്‍ കപൂറിന്റെ രണ്‍വിജയ് സിങ്ങുമായി തനിക്കൊരു ചുംബന രംഗം ഉണ്ടായിരുന്നു എന്നാണ് ദി ക്വിന്റിനു നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ബോബി പറയുന്നത്. എന്നാല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഈ ചുംബന രംഗം നീക്കം ചെയ്ത. ആനിമലിലെ ഈ കട്ട് ചെയ്യാത്ത ചുംബന രംഗം നെറ്റ്ഫ്‌ലിക്‌സ് പതിപ്പില്‍ വന്നേക്കാം എന്നും ബോബി പറയുന്നു.

ALSO READ:  ‘യുഎസിന് എങ്ങനെ ഒരു ‘ഹിന്ദു’ പ്രസിഡന്റ് ഉണ്ടാകും?’: വൈറലായി ഇന്ത്യന്‍ വംശജന്റെ മറുപടി

ബോബി ഡിയോളിന്റെ എന്‍ട്രി ഗാനമായ ജമാല്‍ കുഡു ഇതിനകം റിലീല്‍സുകളിലൂടെയും മറ്റും വൈറലാകുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ അബ്രാര്‍ ഹക്കിന്റെ വേഷത്തിലെ ബോബിയുടെ പ്രകടനം പ്രശംസിക്കanimaപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here