ഫഹദ് മികച്ച നടനാണ്, കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്: രണ്‍ബീര്‍ കപൂര്‍

പാന്‍ ഇന്ത്യന്‍ താരമായി മാറികൊണ്ടിരിക്കുന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഫഹദ് ഫാസില്‍. ഓരോ സിനിമയിലും വിസ്മയകരമായ പ്രകടനമാണ് ഫഹദ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഹോളിവുഡ് സ്റ്റാര്‍ രണ്‍ബീര്‍ കപൂര്‍ മുന്‍പൊരിക്കല്‍ പറഞ്ഞകാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘ ഫഹദ് ഫാസില്‍ ഒരു മികച്ച നടനാണ് ദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്‌സ് എന്നിവയെല്ലാം കണ്ടു. ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.’ എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.

Also Read: ഒ വി നാരായണന്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി

കമല്‍ഹാസനും ഫഹദിനൊപ്പം അഭിനയിക്കണമെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. ‘ഇന്ത്യന്‍ സിനിമയില്‍ ആരുടെയെല്ലാം പ്രകടനങ്ങളാണ് നിങ്ങളെ അതിശയിപ്പിച്ചത് നിങ്ങളുടെ പിന്‍ഗാമി ആരാകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് കമല്‍ഹാസന്‍ ഫഹദ് ഫാസിലിന്റെ പേരും പറഞ്ഞത്. ആവേശം സിനിമയ്ക്കു ശേഷം നിരവധി ഫഹദിന്റെ ആരാധകരുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News