രൺബീർ കപൂർ നായകനാകുന്ന ‘അനിമൽ’ ജനുവരി 26 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദന്ന, ട്രിപ്റ്റി ദിമ്രി എന്നിവരും അഭിനയിക്കുന്നു. ഭൂഷൺ കുമാർ, കൃഷൻ കുമാർ, മുറാദ് ഖേതാനി, പ്രണയ് റെഡ്ഡി വംഗ എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമിച്ചിരിക്കുന്നത്.
ഡിസംബർ 1നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ‘അനിമൽ’ സ്ത്രീകളുടെ മോശം ചിത്രീകരണം, സ്ത്രീവിരുദ്ധത, ഗ്രാഫിക് അക്രമം എന്നിവയുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. എങ്കിലും 2023-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദി ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.
നെറ്റ്ഫ്ലിക്സിൽ തന്റെ ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയറിനായി കാത്തിരിക്കുകയാണെന്നും അനിമൽ സിനിമയ്ക്ക് തിയേറ്ററുകളിൽ ലഭിച്ച പ്രതികരണത്തിൽ അനിമലിന്റെ പ്രവർത്തകർ തികച്ചും ആഹ്ലാദിക്കുന്നു എന്നും രൺബീർ കപൂർ പറഞ്ഞു. ഇപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് അവരവരുടെ വീട്ടിലിരുന്ന് സിനിമ കാണാൻ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലും ‘അനിമൽ’ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും.
അനിൽ കപൂറും രൺബീർ കപൂറും അവതരിപ്പിച്ച “അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ സവിഷേശതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആധുനിക കാലത്തെ ബന്ധങ്ങളുടെ സങ്കീർണതകൾ” പര്യവേക്ഷണം ചെയ്യുന്ന ഒരു ആക്ഷൻ ഡ്രാമ എന്നാണ് സ്ട്രീമർ ഒരു പത്രക്കുറിപ്പിൽ ചിത്രത്തെ വിശേഷിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here