കുട്ടിക്കാലത്ത് എനിക്ക് വിക്കുണ്ടായിരുന്നു, ആരാധകനോട് വെളിപ്പെടുത്തി ബോളിവുഡ് താരം രണ്‍ബീര്‍

രാജ്യമൊട്ടാകെ ആരാധികമാരെ സൃഷ്ടിച്ചെടുത്ത ബോളിവുഡ് താരമാണ് രണ്‍ബീര്‍ കപൂര്‍. തന്റെ കരിയറിലെ ആരംഭം മുതലേ വന്‍ ഉയര്‍ച്ച ആയിരുന്നു താരത്തിന് വന്നു ചേര്‍ന്നത്. അടുത്തിടെയായി നടന്‍ തന്റെ ഒരു കാര്യം ആരാധകനോട് വെളിപ്പെടുത്തുകയുണ്ടായി. ആദ്യ കാലഘട്ടങ്ങളില്‍ രണ്‍ബീറിനു സംസാരശേഷി കുറവായിരുന്നുവെന്നും തനിക്ക് വിക്ക് ഉണ്ടായിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്.

രണ്‍ബീറിന്റെ ചിത്രങ്ങളെക്കുറിച്ച് നടത്തിയ സൗഹൃദ സംഭാഷണത്തില്‍ ആരാധകനുണ്ടായ വിക്കിനെ തുടര്‍ന്നാണ് താരം തനിക്കു മുന്‍കാലത്ത് ഉണ്ടായ ആ അനുഭവം പങ്കുവെച്ചത്. താന്‍ ചെറുതായിരുന്നപ്പോള്‍ സംസാരിക്കുന്നതിനിടയില്‍ വിക്ക് വന്നിരുന്നു, ആരെങ്കിലും പേര് ചോദിച്ചാല്‍ പോലും താന്‍ വിക്കുമായിരുന്നുവെന്നും ഇപ്പോഴും തനിക്ക് ഇടയ്‌ക്കൊക്കെ ഈ പ്രശ്‌നം വരുമെന്നും പറഞ്ഞു. അതിനാല്‍ അത് സ്വയം നിയന്ത്രണത്തില്‍ കൊണ്ട് വരണമെന്നും,അതിനായുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്നും താരം പറഞ്ഞു. ‘നിങ്ങളുടെ മനസിനെ എപ്പോഴും ശാന്തമായി നിലനിര്‍ത്തി ഈ വിക്കിനെകുറിച്ച് ചിന്തിക്കാതിരിക്കുക, ഇത് മോശമായ കാര്യാമാണെന്ന് കരുതരുത്. സംസാരിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്നും സംസാരിക്കുക. എന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് താരമായ ഹൃതിക്ക് റോഷനും കുട്ടിക്കാലത്തു തനിക്കുണ്ടായ വിക്കിനെ പറ്റിയും, അതിനെ എങ്ങനെ തരണം ചെയ്തു എന്നതിനെ പറ്റിയും മറ്റൊരു പ്രമുഖ മാധ്യമത്തിനോട് മുമ്പ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News