നടന്‍ രൺദീപ് ഹൂഡയും നടി ലിൻ ലൈഷ്‌റാമും മണിപ്പൂരിൽ വിവാഹിതരായി

നടന്‍ രൺദീപ് ഹൂഡയും ലിൻ ലൈഷ്‌റാമും വിവാഹിതരായി. ബുധനാഴ്ച ഇംഫാലിൽ വച്ച് നടന്ന വിവാഹം മെയ്തേയ് ആചാര പ്രകാരമായിരുന്നു നടന്നത്. മണിപ്പൂരിലെ ഇംഫാലിലെ ചുംതാങ് ഷണാപ്പുങ് റിസോർട്ടിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന വിവാഹ ചടങ്ങ് നടന്നത്. വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാണ്.

ALSO READ: ‘നവകേരള സദസില്‍ മലപ്പുറത്ത് മികച്ച ജനപങ്കാളിത്തം’; മുഖ്യമന്ത്രി പിണറായി വിജയന്‍

പരമ്പരാഗത രീതിയിലുള്ള മണിപ്പൂരി വരന്‍റെ വെള്ള വസ്ത്രത്തിലാണ് ഹൂഡ എത്തിയത്. പരമ്പരാഗത മണിപ്പൂരി വധുവിന്റെ വേഷം ധരിച്ചായിരുന്നു ലിന്‍ ചടങ്ങിന് എത്തിയത്.വെള്ള ഷാൾ രൺദീപ് ധരിച്ചിരുന്നു. കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിർമ്മിച്ച പൊള്ളോയ് എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത വേഷമാണ് ലിന്‍ ധരിച്ചിരുന്നത്. ഇതില്‍ വളരെ ആകര്‍ഷകമായ അലങ്കാരങ്ങള്‍ ചെയ്തിരുന്നു.

Pics: Randeep Hooda Gets Married In Manipuri Tradition

ലിൻ ലൈഷ്‌റാം നിരവധി ഹിന്ദി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് നസിറുദ്ദീന്‍ ഷായുടെ ഡ്രാമ ഗ്രൂപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച രൺദീപ് ഹൂഡയും ലിൻ ലൈഷ്‌റാമും ഇവിടെ വച്ചാണ് പ്രണയത്തിലായത്. അടുത്തിടെയാണ് ഇരുവരും ഈ ബന്ധം പരസ്യമാക്കിയത്.

ALSO READ: തെലങ്കാനയിൽ വോട്ടിംഗ് പുരോഗമിക്കുന്നു; ചിരഞ്ജീവി, ജൂനിയർ എൻടിആർ, അല്ലു അർജുൻ തുടങ്ങിയ പ്രമുഖരടക്കം വോട്ടിംഗ് രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News