‘ജീവിതം പോലെ സവർക്കറുടെ സിനിമയും 3 ജി’, അച്ഛന്റെ സ്വത്ത് വിറ്റ് സിനിമ നിർമിച്ചു, കഴിച്ചത് ബദാം വെണ്ണയും വെളിച്ചെണ്ണയും പരിപ്പും മാത്രം: രൺദീപ് ഹൂഡ

രൺദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരഭമായ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ വൻ പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. സിനിമയ്ക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് നടൻ രൺദീപ് ഹൂഡ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. സിനിമ നിര്‍മ്മിക്കാന്‍ പിതാവ് വാങ്ങിയ സ്വത്തുക്കൾ വിറ്റുവെന്ന് രൺദീപ് ഹൂഡ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നിർമാതാവിന്റെ വെളിപ്പെടുത്തൽ.

ALSO READ: യുഡിഎഫ് എംപിമാര്‍ കേരളത്തോട് നീതി പുലര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി

‘കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് ഈ ചിത്രം റിലീസ് ചെയ്യാനാണ് ഞാൻ ആദ്യം ആഗ്രഹിച്ചത്. തുടർന്ന്, ജനുവരി 26 ന് റിലീസ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ എന്‍റെ എല്ലാ ശ്രമങ്ങളും നടത്തി. അതിലേക്ക് പക്ഷേ അത് നടന്നില്ല. സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അവർക്ക് ഒരു സിനിമ ചെയ്യണമെന്നേയുള്ളു. ഞാൻ ഒരു സംവിധായകന്‍റെ കപ്പാസിറ്റിയിൽ വന്നപ്പോൾ ഇനിക്ക് ആ നിലവാരം മതിയാകുമായിരുന്നില്ല. അതിനാൽ, സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉയര്‍ന്നുവന്നു’, രൺദീപ് ഹൂഡ പറഞ്ഞു.

ALSO READ: പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ നമുക്ക് കൊണ്ടാടാം; സന്ദേശവുമായി മുഖ്യമന്ത്രി

‘പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്‍റെ അച്ഛൻ എനിക്ക് വേണ്ടി മുംബൈയില്‍ കുറച്ച് സ്വത്തുക്കൾ വാങ്ങിയിരുന്നു. ഈ സിനിമയ്‌ക്കായി ഞാൻ അതെല്ലാം വിറ്റു. ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് ഞാന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ല” രൺദീപ് ഹൂഡ പ്രമുഖ മാധ്യമത്തോട് തുറന്നു പറഞ്ഞു.

അതേസമയം, ജീവിതം പോലെ സവർക്കറുടെ സിനിമയും 3 ജിയായെന്നും, ചരിത്രത്തോട് അനീതി കാണിച്ച മനുഷ്യനെ ഇന്ത്യയിലെ ജനങ്ങൾ ഇതുപോലെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്നും രൺദീപ് ഹൂഡയ്ക്ക് മറുപടിയായി സോഷ്യൽ മീഡിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News