വന്‍ വിലക്കുറവില്‍ റേഞ്ച്‌റോവര്‍; അസംബ്ലിംഗ് ഇനി ഇന്ത്യയില്‍

ഒടുവില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ്‌യുവികളുടെ അസംബ്ലിംഗ് ഇനി ഇന്ത്യയില്‍ നടക്കും. ബ്രിട്ടന് പുറത്ത് ആദ്യമായാണ് ഈ എസ്‌യുവികള്‍ അസംബിള്‍ ചെയ്യുന്നത്. ഇനിയാണ് സന്തോഷവാര്‍ത്ത. പുതിയ തീരുമാനത്തോടെ ഈ രണ്ട് റേഞ്ച് റോവറുകളുടെയും വിലയില്‍ വരുന്നത് വലിയ മാറ്റമാണ്. മാത്രമല്ല കാത്തിരിപ്പ് സമയവും കുറയും.

ALSO READ:  പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം: 19 പ്രതികൾക്കും ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

2.36 കോടി രൂപയുടെ 3.0 ലീറ്റര്‍ ഡീസല്‍ എച്ച്എസ്ഇ എല്‍ഡബ്ല്യുബി റേഞ്ച് റോവറിന് 44 ലക്ഷം രൂപ കുറയും. 1.40 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ സ്പോര്‍ട് 3.0 ലീറ്റര്‍ ഡീസല്‍ ഡൈനാമിക് എസ്ഇയുടെ വില 29 ലക്ഷം രൂപയാണ് കുറയുക.

ബ്രിട്ടന് പുറത്ത് ആദ്യമായാണ് ഈ രണ്ട് എസ്യുവികള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഒരു രാജ്യത്ത് അസംബിള്‍ ചെയ്യുന്നത്. അതേസമയം 2024 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഡിഫെന്ററിന് ഇന്ത്യയില്‍ അംസംബ്ലിംഗ് ഇല്ല.

ALSO READ: പുകവലി നിര്‍ത്താന്‍ ഉദ്ദേശമില്ലാത്തവര്‍ അറിയണം… ഇത് ഭൂമിയുടെ നിലനില്‍പ്പിനും ദോഷം!

ബോളിവുഡ് താരങ്ങളുടേയും കായിക താരങ്ങളുടേയുമെല്ലാം ഇഷ്ട വാഹനമാണ് റേഞ്ച് റോവര്‍. 2024 സാമ്പത്തിക വര്‍ഷം 394 റേഞ്ച് റോവറുകളാണ് ഇന്ത്യയില്‍ വിറ്റത്. വില 2 കോടി മുതല്‍ 4.46 കോടി രൂപ വരെ. ഉയര്‍ന്ന വകഭേദമായ എല്‍ഡബ്ല്യുബിയാണ് ഇന്ത്യയില്‍ കൂടുതലും വുറ്റഴിഞ്ഞ റേഞ്ച് റോവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News