‘ആ കുഞ്ഞ് അഞ്ചാം മാസത്തിൽ തന്നെ എന്റെ ഉദരത്തിൽ വെച്ച് മരണപ്പെട്ടു’: വെളിപ്പെടുത്തലുമായി റാണി മുഖർജി

തന്റെ രണ്ടാമത്തെ കുഞ്ഞ് ഗര്ഭകാലത്ത് തന്നെ മരണപ്പെട്ടു പോയെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം റാണി മുഖർജി. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ താൻ നടത്തുന്നതെന്നും, കൊവിഡിനാല്‍ വീട്ടിലായിരുന്ന കാലത്താണ് അത് സംഭവിച്ചതെന്നും മെല്‍ബണ്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ എത്തിയപ്പോൾ റാണി മുഖർജി പറഞ്ഞു.

ALSO READ: മുംബൈയിലേക്ക് മാറിയാൽ ബംഗ്ലാവ് തരാമെന്ന് പറഞ്ഞു, പക്ഷെ അധോലോക സംസ്‌കാരമായതിനാൽ വേണ്ടെന്ന് വച്ചു: എ ആർ റഹ്മാൻ

റാണി മുഖർജി പറഞ്ഞത്

കൊവിഡിനാല്‍ വീട്ടിലായിരുന്ന കാലത്താണ്. അതായത് 2020 ആയിരുന്നു ആ സംഭവം. ആ വര്‍ഷം അവസാനത്തോടെ ഞാൻ എന്‍റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു, നിർഭാഗ്യവശാൽ അഞ്ച് മാസത്തിനുള്ളിൽ എനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. ഒരുപക്ഷേ ഇതാദ്യമായാണ് ഞാൻ ഈ വെളിപ്പെടുത്തൽ നടത്തുന്നത്, കാരണം ഇന്നത്തെ ലോകത്ത് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും പരസ്യമായി ചർച്ച ചെയ്യപ്പെടുന്നു. അത് സിനിമ പ്രമോട്ട് ചെയ്യാനുള്ള അജണ്ടയായി മാറുന്നു. അതിനാല്‍ തന്നെയാണ് ഞാൻ ഇതിനെക്കുറിച്ച് ഒന്നും സംസാരിക്കാതിരുന്നത്.

ALSO READ: വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു

കുഞ്ഞ് മരണപ്പെട്ട് പത്ത് ദിവസം കഴിഞ്ഞാണ് നിഖില്‍ അദ്ധ്വാനി എന്നെ മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. കഥ കേട്ടപ്പോള്‍ ഞാനാകെ ഞെട്ടി. കാരണം എന്‍റെ അനുഭവവുമായി സാമ്യമുള്ള കഥയാണ് ചിത്രത്തിന്‍റേത്, കുട്ടിയെ നഷ്ടപ്പെട്ട അമ്മയുടെ അനുഭവം. ചില സമയങ്ങളില്‍ സിനിമ അങ്ങനെയാണ്, ജീവിതത്തില്‍ നമ്മള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു ആശ്വാസമായി ചില പ്രോജക്ടുകള്‍ എത്തും അത് അത്ഭുതകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News