രൺജി പണിക്കർക്ക് വീണ്ടും ഫിയോക്കിന്റെ വിലക്ക്

നടനും സംവിധായകനുമായ രൺജി പണിക്കർക്ക് വീണ്ടും ഫിയോക്കിന്റെ വിലക്ക്. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. കുടിശിക തീർക്കുംവരെ രൺജിയുടെ സിനിമകളുടെ സഹകരിക്കില്ലെന്നും ഫിയോക് അറിയിച്ചു.

ALSO READ: ‘സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ച മുന്‍പ് വരെ ക്ലാസ്സ്’:വിമര്‍ശനം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് തൃഷ

അതേസമയം കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങൾക്ക് ഉൾപ്പെടെയാണ് തിയറ്റര്‍ ഉടമകളുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചത്.

വിലക്ക് നിലനിൽക്കെ തന്നെ രൺജി പ്രധാനവേഷത്തിലെത്തിയ സെക്‌ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.

ALSO READ: മുറ്റത്ത് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News