നാലാം ടെസ്റ്റ്; ഇംഗ്ലണ്ട് 353നു പുറത്ത്; ജഡേജയ്ക്ക് 4 വിക്കറ്റ്

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 353 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ച് ഇന്ത്യ. 122 റണ്‍സോടെ മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ആരംഭിച്ചത്.

58 റണ്‍സെടുത്ത് ഒലി റോബിന്‍സന്‍ അര്‍ധ സെഞ്ച്വറി നേടി. ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്സന്‍ എന്നിവര്‍ പൂജ്യത്തില്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയും വീണു.

Also Read: മലയാളി താരം സജനയുടെ സിക്സ്; ഡല്‍ഹിയെ വീഴ്ത്തി മുംബൈ

രണ്ടാം ദിനത്തില്‍ അവസാനത്തെ മൂന്ന് വിക്കറ്റുകള്‍ രവീന്ദ്ര ജഡേജ സ്വന്തമാക്കി. താരം ആകെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ അകാശ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News