ടെസ്റ്റിലെ മോശം പ്രകടനം; രഞ്ജി കളിക്കാന്‍ കോലിയും രോഹിത്തും പന്തും

rohit-pant-kohli-ranji-trophy

സ്റ്റാര്‍ ബാറ്റ്സ്മാന്മാരായ വിരാട് കോഹ്ലിയെയും റിഷഭ് പന്തിനെയും രഞ്ജി ട്രോഫി സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി. ക്യാപ്റ്റൻ രോഹിത് ശർമയും രഞ്ജി കളിക്കുന്നുണ്ട്. അതേസമയം ഇതുവരെ ഡൽഹി ടീം സെലക്ടര്‍മാര്‍ കോലിയുമായി സംസാരിച്ചിട്ടില്ല. കോലിയാകട്ടെ സമ്മതം നൽകിയിട്ടുമില്ല. സമീപ കാലത്തെ മോശം പ്രകടനത്തെ തുടർന്ന് മുൻനിര ബാറ്റ്സ്മാൻമാർ ആഭ്യന്തര ടൂർണമെൻ്റുകൾ കളിക്കണമെന്നും അല്ലെങ്കിൽ വിശദീകരണം നൽകേണ്ടിവരുമെന്നും ബിസിസിഐ കർശന നിർദേശം നൽകിയിരുന്നു.

2012 ലാണ് കോലി അവസാനമായി രഞ്ജി മത്സരം കളിച്ചത്. പന്ത് ആകട്ടെ 2017ലും. കഴിഞ്ഞ വര്‍ഷവും ഡല്‍ഹി രഞ്ജി ട്രോഫി സാധ്യതാ പട്ടികയില്‍ കോലിയും പന്തും ഉണ്ടായിരുന്നു. അതേസമയം, വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം രോഹിത് ശര്‍മ അടുത്തിടെ പരിശീലനം നടത്തുന്നത് വൈറലായിരുന്നു.

Read Also: പാക് വംശജനായ ഇംഗ്ലീഷ് താരത്തിന് ഇന്ത്യ വിസ അനുവദിച്ചില്ല; ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിമാനം റദ്ദാക്കി

അടുത്തിടെ, ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) സെക്രട്ടറി അശോക് ശര്‍മ, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ കോലിയോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന സൂപ്പര്‍താരങ്ങളുടെ സംസ്‌കാരം നഷ്ടപ്പെട്ടുവെന്നും ഇക്കാര്യത്തിൽ മുംബൈ കളിക്കാരില്‍ നിന്ന് കോലി പ്രചോദനം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News