രഞ്ജി ട്രോഫി; ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില

രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ അവസാന ദിവസം പൊരുതിയ ആന്ധ്രപ്രദേശ് മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. അശ്വിന്‍ ഹെബ്ബാറാണ് ആന്ധ്ര പ്രദേശിന്റെ ടോപ് സ്‌കോറര്‍. 165 പന്തില്‍ നിന്ന് 72 റണ്‍സാണ് സ്‌കോര്‍.

മൂന്നുവീതം വിക്കറ്റുകളുമായി ബേസില്‍ തമ്പിയും നെടുമങ്കുഴി ബാസിലും കേരളത്തിന് വിജയപ്രതീക്ഷ നല്‍കിയിരുന്നു. 7 വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത കേരളം ഒന്നാം ഇന്നിങ്സില്‍ 242 റണ്‍സ് ലീഡ് നേടിയിരുന്നു. കേരളത്തിനായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (219 പന്തില്‍ 113), അക്ഷയ് ചന്ദ്രനും (386 പന്തില്‍ 184) സെഞ്ചറി സ്വന്തമാക്കി. 3ന് 258 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ സ്‌കോര്‍ 305ല്‍ എത്തിയപ്പോള്‍ സച്ചിന്‍ പുറത്തായി.

Also Read: മലപ്പുറത്ത് ഫുട്ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്

ഏഴ് വിക്കറ്റുകള്‍ നേടിയ ബേസില്‍ തമ്പിയാണ് കേരളത്തിനായി തിളങ്ങിയത്. ആന്ധ്രയ്ക്കുവേണ്ടി മനീഷ് ഗോല്‍മാരും നാലും ഷൊഐബ് ഖാന്‍ രണ്ടും വിക്കറ്റുകള്‍ നേടി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രപ്രദേശ് 97 ഓവറുകള്‍ നേരിട്ട് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. വാലറ്റത്ത് ശുഐബ് മുഹമ്മദ് ഖാന്‍ (93 പന്തില്‍ 11), പി.വി.എസ്.എന്‍. രാജു (പൂജ്യം) എന്നിവര്‍ പുറത്താകാതെ നിന്നത് കേരളത്തിണ് തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News