രഞ്ജി ട്രോഫി ക്രിക്കറ്റ്; ഹരിയാനയെ കേരളം സമനിലയില്‍ തളച്ചു

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ കേരളം സമനിലയില്‍ തളച്ചു. ലഹ്‌ലി ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 127 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Also read:ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിനു മുന്നോടിയായി നടത്തുന്ന ആയുർവേദ ഇൻ്റസ്ട്രിയൽ സെക്ടറൽ കോൺക്ലേവ് കൊച്ചിയിൽ

253 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയില്‍ എത്തിയപ്പോള്‍ കളി അവസാനിപ്പിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയെങ്കിലും സി ഗ്രൂപ്പ് പോയിന്‍റ് പട്ടികയില്‍ ഹരിയാന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 20 പോയിന്‍റാണ് ഹരിയാനയ്ക്കുള്ളത്. ഹരിയാനക്കെതിരെ സമനില നേടിയ കേരളം 18 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. മധ്യപ്രദേശിനെ വീഴ്ത്തിയ ബംഗാൾ 14 പോയന്‍റുമായി മൂന്നാം സ്ഥാനത്തും 12 പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്തുമാണ്.

Ranji Trophy Cricket; Haryana was drawn by Kerala
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News