രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. ആദ്യകളിയിൽ കേരളം ഉത്തർപ്രദേശിനെ നേരിടും.ആലപ്പുഴ എസ്‌ഡി കോളേജ് മൈതാനത്താണ് നാലുദിവസത്തെ മത്സരം നടക്കുന്നത്.ആദ്യമായാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പരിപാലിക്കുന്ന മൈതാനത്ത് രഞ്‌ജി മത്സരം നടക്കുന്നത്. സഞ്‌ജു സാംസൺ കേരളത്തെ നയിക്കും. രാവിലെ 9നാണ് മത്സരം തുടങ്ങുക.
ALSO READ:നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്
അതേസമയം വാശിയേറിയ മത്സരമാണ് ആലപ്പുഴയില്‍ പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശ് നിരയിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിംഗ്, സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ഉൾപ്പടെയുളളവരും ഉണ്ട്.മികച്ച പ്രകടനത്തിനപ്പുറം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കേരളം ഇത്തവണ രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നതെന്ന് വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.
മികച്ച ടീമാണ് ഉത്തര്‍പ്രദേശ് എന്നും അവരെ വില കുറച്ച് കാണുന്നില്ലെന്നും രോഹന്‍ പറഞ്ഞു. അഫ്ഗാന്‍ പരമ്പരയ്ക്കായി സഞ്ജുവിനെ പോകേണ്ടി വന്നാല്‍ ടീമിനെ നയിക്കാന്‍ താന്‍ സജ്ജനെന്നും രോഹന്‍ വ്യക്തമാക്കി. ഇത്തവണ എലൈറ്റ് ഗ്രൂപ്പ് ‘ബി’യിലാണ് കേരളം പരിശീലനം തുടങ്ങിയത്. മുംബൈ, അസം, ബിഹാർ, ഛത്തീസ്‌ഗഢ്, ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ALSO READ:മണിപ്പൂരില്‍ പുതുവര്‍ഷ ദിനത്തിനിടെ ഉണ്ടായ വെടിവെപ്പ്; അന്വേഷിക്കാന്‍ പ്രത്യേക സംഘം
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേഷര്‍ എ സുരേഷ്, മിഥുന്‍ എം ഡി, ബേസില്‍ എന്‍ പി, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍) എന്നിവരാണ് കേരളാ ടീമിലുള്ളത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here