ബെംഗളൂരു: കേരള – കർണാടക രഞ്ജി ട്രോഫി മത്സരത്തിൽ കൂടുതൽ സമയം കളിച്ചത് മഴയായിരുന്നു. മഴ കാരണം വൈകി ആരംഭിച്ച കളി വൈകിട്ട് 3.10-നാണ് തുടങ്ങിയത്. 30 ഓവർ എറിയാൻ തീരുമാനിച്ച്, ആരംഭിച്ച മത്സരം വെളിച്ചകുറവുമൂലം 23-ാം ഓവറിൽ നിർത്തേണ്ടി വന്നു.
Also Read: സെമിയില്‍ കിതച്ചുവീണ് വെസ്റ്റിന്‍ഡീസ്; ന്യൂസിലാന്‍ഡ്- ദക്ഷിണാഫ്രിക്ക ഫൈനല്‍
ടോസ് നേടിയ കര്‍ണാടക ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ പിച്ചിലെ ഈർപ്പം മുതലാക്കാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആക്രമണ ബാറ്റിങ്ങ് കാഴ്ചവെച്ച കേരള ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കം നൽകി. 23 ഓവറില്‍ വിക്കറ്റ് നഷ്ടംകൂടാതെ കേരളം 88 റണ്‍സെടുത്തു.
Also Read: അര്‍ധ സെഞ്ചുറിയുമായി രോഹിതും കോലിയും സര്‍ഫറാസും; ഇന്ത്യ പൊരുതുന്നു
ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (57) അര്‍ധസെഞ്ചുറി നേടി. കൂട്ടിനായി 31 റണ്‍സോടെ വത്സല്‍ ഗോവിന്ദും ക്രീസിലുണ്ട്. 74 പന്തിൽ ഒന്‍പത് ഫോറും ഒരു സിക്സുമായാണ് രോഹന്‍ കുന്നുമ്മല്‍ തന്റെ അർധശതകം പൂർത്തീകരിച്ചത്. 31 പന്ത് നേരിട്ട വത്സല്‍ ഗോവിന്ദ് നാല് ബൗണ്ടറി നേടിയിട്ടുണ്ട്.
കേരള ടീമിനൊപ്പം സഞ്ജു സാംസണും ചേർന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here