രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുക.സഞ്ജു വി സാംസൺ രഞ്ജിയിൽ കളിക്കില്ല.
റോഹന്‍ എസ് കുന്നുമ്മല്‍, വിഷ്ണു വിനോദ്,ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദീന്‍, സല്‍സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ടി, ബേസില്‍ എന്‍ പി, ഷറഫുദീന്‍ എന്‍ എം, ശ്രീഹരി എസ് നായര്‍ എന്നിവരാണ് ടീമിൽ ഇടം നേടിയിരിക്കുന്ന മറ്റ് താരങ്ങൾ.
കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ കാഴ്ച വെച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സച്ചിൻ ബേബി ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നത്.ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പരയുടെ ഭാഗമായതിനാലാണ് സഞ്ജു വി സാംസൺ രഞ്ജിയിൽ കളിക്കാത്തത്. ഇന്ത്യയുടെ ചമ്പ്യൻസ് ട്രോഫി ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് ടീമിലിടം നേടാൻ സാധിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ജനുവരി 23 മുതല്‍ 26 വരെയാണ് മത്സരങ്ങൾ നടക്കുക. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍.മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്പോർട്സ് 18 ചാനലിൽ കാണാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here