ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി; പൊരുതി സമനില നേടി കേരളം

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സമനില പിടിച്ചുവാങ്ങി കേരളം. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 2 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

സ്‌കോര്‍: ഉത്തര്‍പ്രദേശ് ഒന്നാം ഇന്നിങ്ങ്‌സില്‍ 302ന് എല്ലാവരും പുറത്ത്, രണ്ടാം ഇന്നിങ്ങസില്‍ 3 വിക്കറ്റിന് 323 ഡിക്ലയേഡ്, കേരളം ആദ്യ ഇന്നിങ്ങ്‌സില്‍ 243ന് പുറത്ത്, രണ്ടാം ഇന്നിങ്ങ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ്.

Also Read : സല്‍മാന്‍ ഖാന്റെ ഫാംഹൗസില്‍ അതിക്രമിച്ചുകയറി; രണ്ടുപേര്‍ അറസ്റ്റില്‍

ആര്യന്‍ ജുയല്‍, പ്രിയം ഗാര്‍ഗ് എന്നിവരുടെ സെഞ്ച്വറികളാണ് രണ്ടാം ഇന്നിങ്സില്‍ യുപിക്ക് കരുത്തായത്. ആദ്യ ഇന്നിങ്ങ്‌സിലെ നിര്‍ണായക ലീഡ് നേടിയ ഉത്തര്‍പ്രദേശിന് 3 പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News