രഞ്ജി ട്രോഫി; ബംഗാള്‍ പൊരുതുന്നു കേരളം സമനിലയിലേക്ക്

ranji trophy kerala

കേരളം – ബംഗാള്‍ രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്. മഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യ ദിനം കളി ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിവസം അവസാന സെഷനിലാണ് പന്തെറിഞ്ഞ് തുടങ്ങിയത്. ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഒമ്പതിന് 356 റണ്‍സെന്ന നിലയിൽ കേരളം ഡിക്ലയർ ചെയ്യുകയായിരുന്നു.

95 റണ്‍സുമായി പുറത്താവാതെ നിന്ന സല്‍മാന്‍ നിസാറും. 84 റൺസ് വീതം എടുത്ത മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയുമാണ് കേരളത്തെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗാൾ 132 റണ്‍സെടുത്തിട്ടുണ്ട്. അവസാനദിനമായ ഇന്ന് പുറത്താവാതെ ഇരിക്കാനായിരിക്കും ബംഗാള്‍ ശ്രമിക്കുക.

Also Read: പാഡഴിച്ച് മാത്യൂ വേഡ്, ഇനി പരിശീലക കുപ്പായത്തിൽ

ആറിന് 78 എന്ന നിലയില്‍ തകർന്നടിഞ്ഞ കേരളത്തിനെ ജലജ് സക്സേന – സല്‍മാന്‍ നിസാര്‍ സഖ്യം രക്ഷപ്പെടുത്തിയിരുന്നു. ഇരുവരും ചേർന്ന് 140 റൺസ് അടിച്ചെടുത്തു. സല്‍മാന്‍ – അസറുദ്ദീന്‍ സഖ്യം ചേർന്ന് 121 റണ്‍സും കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അസറുദ്ദീനാണ് വേഗത്തിൽ മികച്ച സ്കോർ നേടാൻ കേരളത്തിനെ സഹായിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News