രഞ്ജി ട്രോഫി; ബംഗാളിനെതിരെ വിജയം സ്വന്തമാക്കി കേരളം

ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം.109 റണ്‍സിന് തകര്‍ത്ത് ഗംഭീര വിജയമാണ് കേരളം പിടിച്ചെടുത്തത്. കേരളം മുന്നില്‍ വച്ച 449 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗാള്‍ 339 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഒന്നാം ഇന്നിങ്‌സില്‍ കേരളം 363 റണ്‍സെടുത്തു. ബംഗാളിന്റെ ഒന്നാം ഇന്നിങ്‌സ് 180 റണ്‍സില്‍ അവസാനിപ്പിച്ച കേരളം 183 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സംസ്ഥാനത്തേക്ക്

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി എവര്‍ഗ്രീന്‍ സച്ചിന്‍ ബേബി വീണ്ടും തിളങ്ങി. താരം സെഞ്ച്വറി നേടി. 124 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. അക്ഷയ് ചന്ദ്രനും കേരളത്തിനായി ശതകം കണ്ടെത്തി. താരം 106 റണ്‍സെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News