‘ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ പെട്ടന്ന് ചികിത്സ തേടണം, അല്ലെങ്കിൽ എന്റെ അവസ്ഥയാകും’: രഞ്ജിനി ഹരിദാസ്

ജനപ്രിയ ടെലിവിഷൻ അവതാരികയും നടിയുമാണ് രജനി ഹരിദാസ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യുന്നത് രജനി പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഫോട്ടോയാണ്. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾ സഹിതമാണ് രഞ്ജിനി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

Also read:ശൈത്യകാലത്തെ മുടികൊഴിച്ചിൽ; കറ്റാർവാഴയിലുമുണ്ട് ചില പരിഹാര മാർഗങ്ങൾ

ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ നദി പറയുകയാണ്. രഞ്ജിനി ക്രിസ്മസ് പിറ്റേന്ന് ആശുപത്രിയിൽ ആയ വിവരം അറിഞ്ഞാൽ ആരാണ് അമ്പരക്കാതിരിക്കുകയെന്ന് നടി പറയുന്നു. തന്റെ ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ഏറെ നാളായി അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു.

Also read:റോഡിൽ ഗതാഗത കുരുക്ക്, നദിയിലൂടെ ഥാർ ഓടിച്ചതിന് പിഴയും; വീഡിയോ കാണാം

ഒരു ചെറിയ ചെസ്റ്റ് ഇൻഫക്‌ഷനാണ് ഈ നിലയിൽ എത്തിച്ചത് എന്നും ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത് എന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പറഞ്ഞു. ക്രിസ്മസ് സംഭവബഹുലമായിരുന്നു, പക്ഷേ ഒന്നും കൂടുതലാകരുത്. ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര സുഖമുള്ള കാര്യമല്ല എന്നും രഞ്ജിനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News