ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ചോദ്യം ചെയ്തു

Ranjith

ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. കൊച്ചിയിൽ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐ.ജി. ഓഫീസിൽ 11 മണിയോടെ എത്തിയ രഞ്ജിത്തിന്റെ ചോദ്യം ചെയ്യൽ 2 മണിക്കൂർ നീണ്ടു.

ALSO READ: മാവേലിയെ വരവേൽക്കാൻ മഴയും! സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയ ശേഷം കൊച്ചിയിലെ ഫ്ളാറ്റില്‍ വെച്ച് ബംഗാളി നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് രഞ്ജിത്തിനെതിരായ കേസ്.ജാമ്യം കിട്ടാവുന്ന വകുപ്പുള്‍ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. അതേസമയം ചോദ്യം ചെയ്യലിനായി ഐ.ജി. ഓഫീസിലെത്തിയ രഞ്ജിത്ത് പ്രതികരിക്കാന്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News