രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; പഴുതടച്ച അന്വേഷണം, അന്വേഷണ സംഘത്തിന് പൊലീസ് മേധാവിയുടെ പ്രശംസ

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് മേധാവിയുടെ പ്രശംസ. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് നല്‍കി. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും നിലവില്‍ വി.ഐ.പി സുരക്ഷാവിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്.

ALSO READ:‘ഇന്നു നീ ഞാൻ നേടിയതൊക്കെയും കാപട്യത്താൽ നിന്നുടേതാക്കി…’ , രക്തസാക്ഷിത്വദിനത്തിൽ എൻ വി കൃഷ്ണവാര്യരുടെ വരികൾ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതിവിധിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു.
കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവായി.
മുന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും നിലവില്‍ വി.ഐ.പി സുരക്ഷാവിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

ALSO READ:മധ്യപ്രദേശിൽ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ തമ്മിൽ അടിയും തിരിച്ചടിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News