റാന്നി മക്കപ്പുഴയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്തു നിന്നാണ് മൂന്നു പേരെയും പിടികൂടിയത്. റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു സംഭവം. അമ്പാടി സുരേഷ് ആണ് കൊല്ലപ്പെട്ടത്. ബിവറേജിന് സമീപം പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്.
ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില്‍ കാര്‍ ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.
ALSO READ; മംഗലപുരം മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച; കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു
അതേ സമയം മറ്റൊരു സംഭവത്തിൽ, മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിയാമ്പറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ക്രൂരകൃത്യം നടത്തിയവർ കൽപ്പറ്റ പച്ചിലക്കാട് സ്വദേശികളെന്നാണ് സൂചന. പ്രതികൾ ഉടൻ പിടിയിലായേക്കും. വയനാട് മാനന്തവാടിയിൽ ഇരുഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചിരുന്ന ആളുകൾ ക്രൂരമായി റോഡിലൂടെ വലിച്ചിഴച്ചത്. KL 52 H 8733 എന്ന കാറാണ് കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here