പത്തനംതിട്ട റാന്നിയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊന്നത് മുൻ വൈരാഗ്യം മൂലമല്ലെന്ന് പൊലീസ്.പ്രതികൾക്ക് കൊല്ലപ്പെട്ട അമ്പാടി സുരേഷുമായി മുൻ വൈരാഗ്യം ഇല്ലെന്നും ബിവറേജസിന് മുന്നിലെ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പരസ്പരം സംഘം തിരിഞ്ഞ് പോർവിളി നടത്തിയിരുന്നുവെന്നുംപിന്നീട് കാർ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കണ്ടെത്തൽ.അമ്പാടിയെ കൊല്ലണമെന്ന ലക്ഷ്യത്തോടെ വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്നും റാന്നി സി ഐ ജിബു ജോൺമുഖ്യപ്രതി അരവിന്ദ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ ആണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ALSO READ; ‘സിഐസിയുമായി ഒരു ബന്ധവുമില്ല, ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി’: സമസ്ത
അതേസമയം കേസിലെ പ്രതികൾ പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. എറണാകുളത്ത് നിന്നാണ് മൂന്നു പേരെയും പിടികൂടിയത്. റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു അമ്പാടി കൊല്ലപ്പെട്ടത്. ബിവറേജിന് സമീപം പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്.ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില്‍ കാര്‍ ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here