ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ച് റാന്നി ജനമൈത്രി പൊലീസ്

കിടപ്പുരോഗിയായ വയോധികനും കുടുംബത്തിനും ഭക്ഷ്യവസ്തുക്കളും, മരുന്നുകളും എത്തിച്ച് റാന്നി ജനമൈത്രി പൊലീസ് . പഴവങ്ങാടി കരിക്കുളം ഇട്ടിക്കൽ വീട്ടിൽ ദേവസ്യ (80), തങ്കമ്മ( 60)എന്നിവർക്കാണ് പോലീസിന്റെ സഹായം എത്തിയത്. കിടപ്പിലായ ദേവസ്യ ഹൃദ്രോഗിയും , ബധിരനുമാണ്. ഇരുവർക്കും ആഹാരത്തിനോ മരുന്നിനോ മാർഗമില്ലെന്നറിഞ്ഞപ്പോൾ,റാന്നി ജനമൈത്രി പൊലീസ് എത്തിച്ചുനൽകുകയായിരുന്നു. സാമൂഹിക പ്രവർത്തകനായ ജേക്കബ് ഐതല, മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ വൈസ് പ്രസിഡന്റ്‌ ഫാദർ ബിജു എസ് എന്നിവരുടെ സഹകരണത്തോടെയാണ് സഹായങ്ങൾ ലഭ്യമാക്കിയത്. റാന്നി പൊലീസ് ഇൻസ്‌പെക്ടർ വിനോദിന്റെ നിർദേശപ്രകാരം, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷ് ആഹാര സാമഗ്രികളും മരുന്നുകളും വീട്ടിലെത്തി കൈമാറി. എസ് ഐ മധുവും സന്നിഹിതനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News