ബീര്‍ബൈസെപ്സ് എന്നറിയപ്പെടുന്ന യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയുടെ ആരാധികയാണ് ഇപ്പോൾ ഇൻസ്റ്റയിലെ വൈറൽ. രണ്‍വീറിനെ ഏറെ പ്രണയിക്കുന്നുവെന്നും ഫോട്ടോയെ വെച്ച് പൂജിക്കുകയും ചെയ്യുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്.
സ്പിരിച്വൽ കണ്ടൻ്റ് ക്രിയേറ്ററും വെറ്ററിനറി ഡോക്ടറുമായ രോഹിണി അര്‍ജുവാണ് ഈ കട്ടഫാൻ. അല്ലാബാദിയയോടുള്ള ഇഷ്ടം പരസ്യമാക്കുകയും മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകള്‍ രോഹിണി പങ്കിട്ടിട്ടുണ്ട്. യൂട്യൂബറിന്റെ ഫോട്ടോ വെച്ച് കര്‍വാ ചൗത്ത് ആഘോഷിക്കുന്ന വീഡിയോയുമുണ്ട്. വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അല്ലാബാദിയയുടെ ഫോട്ടോയില്‍ പൂജിക്കുകയും ചടങ്ങുകള്‍ നടത്തുകയും ഭക്ഷണം പങ്കിടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
Read Also: ‘കണ്ടിരിക്കാനും രസകരം’; പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പങ്കുവച്ച് സച്ചിന്‍, വീഡിയോ
‘ഇതിന്റെ പേരില്‍ പലരും എന്നെ കളിയാക്കിയേക്കാം. ചിലര്‍ എന്നെ ഭ്രാന്തിയെന്നും വ്യാമോഹിയെന്നും മുദ്രകുത്തിയേക്കാം. പക്ഷേ, സമയത്തിനും സ്ഥലത്തിനും നിത്യതയ്ക്കും അപ്പുറം ഞാന്‍ രണ്‍വീര്‍ അല്ലാബാദിയെ സ്‌നേഹിക്കുന്നു’ രോഹിണി കുറിച്ചു. എന്റെ സ്വാമിയാണെന്നും കുറിപ്പിലുണ്ട്. 45,000-ത്തിലധികം ഫോളോവേഴ്സുള്ള രോഹിണിയുടെ തോളില്‍ അല്ലാബാദിയയുടെ പേര് പച്ചകുത്തിയിട്ടുണ്ട്. മറ്റൊരു വീഡിയോയില്‍, ‘രണ്‍വീര്‍’ എന്നെഴുതിയ തന്റെ വിവാഹ മെഹന്ദി അവര്‍ കാണിച്ചു. വീഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here