രാംലീലയിലെ പ്രണയരംഗങ്ങള്‍ ഒര്‍ജിനല്‍; രണ്‍വീറിന്റെ തുറന്നുപറച്ചില്‍

താരദമ്പതികളായ രണ്‍വീര്‍ സിംഗിനും ദീപികാ പദുക്കോണിനും ആരാധകര്‍ ഏറെയാണ്. ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും ഒന്നിച്ചത് ആരാധകരെയും വളരെ സന്തോഷത്തിലാക്കിയിരുന്നു.സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരദമ്പതികള്‍.

ALSO READ: നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയെന്ന് ആരോപണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

രാംലീലയുടെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എങ്ങനെ പ്രണയം തുടങ്ങിയെന്നും രാംലീലയിലെ പ്രണയ രംഗങ്ങള്‍ അവര്‍ക്ക് എന്തുകൊണ്ട് സ്പെഷ്യല്‍ ആണെന്നുമൊക്കെ പറയുകയാണ് ദീപികയും രണ്‍വീറും. ‘കോഫി വിത്ത് കരണ്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ALSO READ: പെരിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു

ബന്‍സാലിയുടെ വീട്ടില്‍ വച്ച് ദീപികയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ തനിക്ക് പ്രണയം തോന്നി എന്ന് രണ്‍വീര്‍ പറഞ്ഞു മാത്രമല്ല ‘രാംലീല’യിലെ പ്രണയ രംഗങ്ങള്‍ ഒറിജിനല്‍ ആണെന്നും താരം വെളിപ്പെടുത്തി. ‘അതിലെ ‘അംഗ് ലഗാ ദേരേ’ എന്ന ഗാനത്തില്‍ ഒരു നീണ്ട ചുംബനമുണ്ട്. അതിന്റെ അവസാന ജനാലയുടെ കണ്ണാടിയില്‍ ഒരു ഇഷ്ടിക വന്നു വീഴുന്നതും ജനാല പൊട്ടുന്നതുമാണ് രംഗം. ഷോട്ട് തുടങ്ങി, ഞങ്ങള്‍ ചുംബിച്ചും തുടങ്ങി. പക്ഷേ ഇഷ്ടിക വീണിട്ടും ഷോട്ട് കട്ടായിട്ടും അത് നിര്‍ത്തിയില്ല. കാരണം ഞങ്ങള്‍ അത് അറിഞ്ഞില്ല, സ്വയം മറന്നു പോയി,’ രണ്‍വീര്‍ സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News