15.24 കോടി വിലയുള്ള മുംബൈയിലെ ആഡംബര ഫ്ലാറ്റുകള്‍ ഒറ്റയടിക്ക് വിറ്റ് രണ്‍വീര്‍ സിംഗ്, താരത്തിന് എന്ത് സംഭവിച്ചു?

ബോളിവുഡിൽ വലിയ താരമൂല്യമുള്ള നടനാണ് രണ്‍വീര്‍ സിംഗ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ 15.24 കോടി വിലയുള്ള മുംബൈയിലെ ആഡംബര ഫ്ലാറ്റുകള്‍ ഒറ്റയടിക്ക് വിറ്റു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കാര്യമായ നിക്ഷേപം നടത്തുന്ന ബോളിവുഡ് നടനാണ് രണ്‍വീര്‍ സിംഗ്. അടുത്തിടെ ബാന്ദ്ര വെസ്റ്റിൽ 119 കോടി രൂപയ്ക്ക് ഒരു ക്വാഡ്രപ്ലെക്സ് നടൻ വാങ്ങിയിരുന്നു.

ALSO READ: ‘വീടുകളില്ലാത്തവരുടെ പ്രശ്‌നം സംസ്ഥാനം ഗൗരവമായി കാണുന്നു, ലൈഫ് പദ്ധതി മുന്നോട്ട് തന്നെ’: മുഖ്യമന്ത്രി

മുംബൈയിലെ ഗോരേഗാവിലെ ഒബ്‌റോയ് എക്‌ക്വിസൈറ്റിലായിരുന്നു താരത്തിന് ആഡംബര ഫ്‌ളാറ്റുകൾ ഉണ്ടായിരുന്നത്. ടവർ എയിലെ 43-ാം നിലയിലുള്ള 4303, 4304 എന്നീ രണ്ട് ഫ്‌ളാറ്റുകൾ വിറ്റതായിട്ടാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. 38 കാരനായ രണ്‍വീര്‍ സിംഗും അദ്ദേഹത്തിന്റെ അമ്മ അഞ്ജു ജുഗ്ജീത് സിംഗ് ഭവ്‌നാനിയും ഒപ്പുവെച്ച വില്‍പ്പന രേഖകളിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഇന്‍ഡക്സ് ടേപ്പ്.കോം ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടിട്ടുണ്ട്.

ALSO READ: മമ്മൂക്കയുടെ അംബേദ്‌കർ കണ്ട് വിദേശി ചോദിച്ചു, എന്തുകൊണ്ട് ഓസ്കർ ലഭിച്ചില്ല? ലോകത്തിന് മുൻപിൽ മലയാളികളുടെ അഭിമാനം; വൈറൽ പോസ്റ്റ് വായിക്കാം

അതേസമയം, എന്തുകൊണ്ടാണ് താരം ഇത്ര ധൃതിയിൽ രണ്ട് ഫ്ലാറ്റുകളും ഒറ്റയടിയ്ക്ക് വിറ്റതെന്നാണ് ആരാധകർ ചോദിക്കുന്നത്. സാമ്പത്തികമായ പ്രശ്നങ്ങളോ മറ്റോ താരം നേരിടുന്നുണ്ടോ എന്നും ആശങ്കകൾ ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News