‘റാവുരാജ്യം’ തകര്‍ന്നു ! തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

തെലങ്കാനയില്‍ ഹാട്രിക്ക് ഭരണം നേടാമെന്ന ബിആര്‍എസിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് നടക്കുന്നത്. ആകെ വോട്ടിന്റെ 40.8 ശതമാനം വോട്ടു കോണ്‍ഗ്രസ് നേടിയപ്പോള്‍, ബിആര്‍എസ് 38.4 ശതമാനം വോട്ടും ബിജെപി 13.3 ശതമാനം വോട്ടും നേടി. 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. അതേസമയം ബിആര്‍എസ് 37 സീറ്റുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

എക്‌സിറ്റ് പോളുകളെല്ലാം കോണ്‍ഗ്രസിന് അനുകൂലമായ പ്രവചനമാണ് നടത്തിയത്. 63 മുതല്‍ 73 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നായിരുന്നു പ്രവചനം. ബിആര്‍എസ് 34 മുതല്‍ 44 സീറ്റുകളില്‍ ഒതുങ്ങും എന്ന പ്രവചനവും സത്യമായിരിക്കുകയാണ്.

ALSO READ: ചത്തീസ്‌ഗഢില്‍ ഒപ്പത്തിനൊപ്പമോടി ബിജെപിയും കോണ്‍ഗ്രസും; ഇഞ്ചോടിഞ്ച് പോരാട്ടം

2018ല്‍ 88 സീറ്റുകളിലാണ് ബിആര്‍എസ് വിജയിച്ചത്. കോണ്‍ഗ്രസിന് 19 സീറ്റും തെലുങ്കു ദേശം പാര്‍ട്ടി രണ്ട് സീറ്റുകളും നേടിയപ്പോള്‍ ബിജെപി ഒരു സീറ്റില്‍ ഒതുങ്ങിയിരുന്നു. എഐഎംഐഎമിന് ഏഴ് സീറ്റുകളും സ്വതന്ത്രസ്ഥാനാര്‍ത്ഥി ഒരു സീറ്റിലും വിജയിച്ചിരുന്നു.

ത്രികോണ മത്സരം നടന്ന തെലങ്കാനയില്‍ ഭരണവിരുദ്ധ വികാരം അലയടിച്ചിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷ നല്‍കിയാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വരുന്നത്. ബിജെപിയെ കര്‍ണാടകയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് രണ്ടു തവണയായി അധികാരത്തിലിരിക്കുന്ന ബിആര്‍എസിനെയും കനത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയിരിക്കുന്നത്.

ALSO READ: തെലങ്കാനയില്‍ അച്ഛന്‍ പിന്നില്‍ മകന്‍ മുന്നില്‍; കമല്‍നാഥിനും സച്ചിനും അപ്രതീക്ഷിത തിരിച്ചടി

നവംബര്‍ 30ന് നടന്ന തെരഞ്ഞെടുപ്പില്‍ 70.60 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ബിആര്‍എസ് 199 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ബിജെപിയും പവന്‍ കല്യാണ്‍ നയിക്കുന്ന ജനസേന പാര്‍ട്ടിയും സഖ്യത്തിലാണ് മത്സരിച്ചത്. 111 സീറ്റുകളില്‍ ജനസേന മത്സരിച്ചപ്പോള്‍ 8 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. കോണ്‍ഗ്രസ് സിപിഐ സഖ്യത്തിലാണ് മത്സരിച്ചത്. 118 സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഐയും മത്സരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News