അങ്ങോട്ട് മാറി നിക്കട! ഫോട്ടോയെടുക്കുന്നതിനിടെ അടുത്തുവന്ന പ്രവർത്തകനെ തൊഴിച്ച് ബിജെപി നേതാവ്

RAVU SAHEB

പാർട്ടി പ്രവർത്തകർക്കൊപ്പം സെൽഫി എടുക്കുക, ഭക്ഷണം കഴിക്കുക, പാട്ട് പാടുക, ഡാൻസ് കളിക്കുക… ഇങ്ങനെ ജനങ്ങളോട് സൌമ്യമായി പെരുമാറുന്ന രാഷ്ട്രീയ നേതാക്കളെ   നാം  സ്ഥിരം കാണാറുണ്ട്. എന്നാൽ അടുത്തേക്ക് വന്ന പാർട്ടി പ്രവർത്തകനെ തൊഴിക്കുന്ന നേതാവിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ…നിയമ സഭ തെരെഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ നിന്നാണ് ഇത്തരമൊരു ദൃശ്യം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ റാവുസാഹേബ് ഡാൻവെയാണ്   ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ തന്റെ അരികിലേക്ക് എത്തിയ പ്രവർത്തകനെ തൊഴിച്ചത്.ശിവസേന ഷി​ൻഡെ വിഭാഗം സ്ഥാനാർഥി അർജുൻ ഖോത്കറിനൊപ്പം ഫോട്ടോയെടുക്കുന്നതിനായി നിൽക്കുകയായിരുന്നു റാവു.ഇതിനിടെയാണ് ഒരു യുവാവ് അദ്ദേഹത്തിനെ അടുത്തേക്ക് എത്തിയത്.തുടർന്ന് അദ്ദേഹം യുവാവിനെ തൊഴിച്ച് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ALSO READ; മഹാരാഷ്ട്രയിലെ മതസൗഹാര്‍ദം തകര്‍ക്കാനാണ് മഹായുതി ശ്രമമെന്ന് എംവിഎ നേതാക്കള്‍

സംഭവത്തിന്റെ ദൃശ്യം പുറത്ത് വന്നതോടെ റാവുവിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനമാണ് ഉയരുന്നത്. അധികാരത്തിലെത്തിയാലും ഇവർ ഇതൊക്കെയേ ചെയ്യൂ എന്നാണ് ചിലരുടെ പ്രതികരണം.വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News