17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

rape

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മുണ്ടന്‍മല ഉദയഭവനം വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന ഉദയകുമാറാ(26)ണ് പിടിയിലായത്. കേസെടുത്തത് അറിഞ്ഞ്, മൊബൈല്‍ ഫോണ്‍ ഓഫാക്കിയശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.

ഈമാസം 22 ന് വൈകിട്ട് നാലരയോടെ, 17 കാരിയെ വീടിനു സമീപമുള്ള തോടിന്റെ കരയില്‍ വച്ച് കയ്യില്‍ കടന്നുപിടിച്ച് ശരീരത്തിലേക്ക് അടുപ്പിക്കുകയും, പിന്നീട് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ സഹോദരന്‍ വരുന്നതുകണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പിന്തുടര്‍ന്ന് ശല്യപ്പെടുത്താറുമുണ്ടായിരുന്നു.

Also Read : പതിനാറുകാരിക്ക് ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

സ്റ്റേഷനില്‍ വിവരം ലഭിച്ച 24 ന് പെരുനാട് എസ് എച്ച് ഓയുടെ നിര്‍ദേശപ്രകാരം, എസ് സി പി ഓ ആശ ഗോപാലകൃഷ്ണന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിക്കെതിരെ പോക്സോ നിയമയത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളൂകയും, പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് റാന്നി മക്കപ്പുഴയില്‍ നിന്നും ഇന്നലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റാന്നി ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ എസ് ആദര്‍ശ് നേതൃത്വം നല്‍കി.

Also Read : കീവിൽ റഷ്യയുടെ ഡ്രോണാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധന തുടങ്ങിയ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിപിഒമാരായ അഖില്‍,ശരത്, ഹരിദാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News