മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുല്‍ ലത്തീഫ് ആണ് പിടിയിലായത്. പോക്സോയ്ക്ക് പുറമേ ഭിന്നശേഷി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

പെണ്‍കുട്ടിയെ പതിനാറാം വയസ്സ് മുതല്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അബ്ദുല്‍ ലത്തീഫിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2018 മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ്.

also read; ‘കുറഞ്ഞത് 50 വര്‍ഷത്തേക്ക് ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍ക്കുമാകില്ല’: അരവിന്ദ് കേജ്‌രിവാള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News