ബംഗാളിൽ വീണ്ടും ബലാത്സംഗക്കൊല; കൊടുംക്രൂരത നാലാം ക്ലാസ്സുകാരിക്ക് നേരെ, ജനക്കൂട്ടം പൊലീസ് എയ്ഡ് പോസ്റ്റ് കത്തിച്ചു

bengal-rape-murder-case

ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. സൗത്ത് 24 പർഗാനാസിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസ് വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു.

Also Read: ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനെന്ന് എസ്ഐടിയെ അറിയിച്ച് നടൻ സിദ്ദിഖ്

പരാതി നൽകാനെത്തിയ കുടുംബത്തെ പൊലീസ് മർദിച്ചെന്നാരോപിച്ചു കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. പരാതി കൊടുത്തിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. പ്രതിഷേധത്തിനിടെ നാട്ടുകാർ പൊലീസ് എയ്ഡ് പോസ്റ്റിന് തീയിട്ടു.

എയ്ഡ് പോസ്റ്റിന് പുറത്ത് നിർത്തിയിട്ട വാഹനങ്ങൾ ജനക്കൂട്ടം നശിപ്പിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. ഇതോടെ പൊലീസുകാർ ഇറങ്ങിയോടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News