മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സംസ്ഥാനത്ത് 10 ദിവസത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ ബലാത്സംഗം

മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഡമോഷ് ജില്ലയില്‍ ഡിസംബര്‍ 17ന് വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടി വീട്ടില്‍ വന്ന് അമ്മയോട് വിവരം പറഞ്ഞിരുന്നു.

Also Read : മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ

എന്നാല്‍ അമ്മ രോഗം ബാധിച്ച് കിടപ്പിലായതിനാല്‍ വിവരം പുറത്തറിയിച്ചിരുന്നില്ല. തുടര്‍ന്ന് ഡിസംബര്‍ 22ന് ജോലിക്കായി പോയ അച്ഛന്‍ തിരികെ വന്ന ശേഷമാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. അതേസമയം രണ്ട് കുട്ടികള്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതുള്‍പ്പെടെ സംസ്ഥാനത്ത് 10 ദിവസത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ ബലാത്സംഗമാണിത്.

Also Read : പാലക്കാട് കോൺഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു

ഞായറാഴ്ച മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഗ്രാമത്തിലെ ഒരു യുവാവ് വീട്ടില്‍ കയറി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News