“അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് എന്നെ ബലാത്സംഗം ചെയ്തു”; ന്യൂയോർക്കിലെ എഴുത്തുകാരി

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പത്രപ്രവർത്തകയും  എല്ലെ മാഗസിൻ മുൻ ഉപദേശക കോളമിസ്റ്റുമായ ഇ. ജീൻ കരോൾ. ട്രംപിനെതിരെ  നല്‍കിയ കേസിലെ രണ്ടാം  വിചാരണ ദിവസമാണ് ജീൻ കരോൾ സംഭവത്തെക്കുറിച്ച് വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. 1990കളില്‍ ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡ്രസ്സിംഗ് റൂമിൽ വച്ചാണ് ട്രംപ് തന്നെ ബലാത്സംഗം  ചെയ്തതെന്നും പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന ഭയത്തിലാണ് ഇത്രയം നാള്‍ മൗനം പാലിച്ചതെന്നും അവര്‍   മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ബുധനാഴ്ച വെളിപ്പെടുത്തി.

മറ്റൊരു സത്രീക്ക് ഗിഫ്റ്റ് വാങ്ങാന്‍ ട്രംപ്  തന്നോട് സഹായമഭ്യര്‍ത്ഥിച്ചു. ഇരുവരും ഒരു ആഡംബര ഷോപ്പിങ് മാളിന്‍റെ ആറാം നിലയിലേക്ക് പോയെന്നും അവിടെയുള്ള ഡ്രസിംഗ് റൂമില്‍ വച്ച് തന്നെ കടന്ന് പിടിച്ച് അക്രമിക്കുകയായിരിന്നുവെന്നും ഒടുവില്‍ കാല്‍മുട്ട് ഉപയോഗിച്ച് ട്രംപിനെ തള്ളിമാറ്റി രക്ഷപ്പെടുകയായിരിന്നുവെന്നും അവര്‍ കോടതിയില്‍ നിറകണ്ണുകളോടെ പറഞ്ഞു. അതേസമയം കോടതിയിലെ കരോലിന്‍റെ വെളിപ്പെടുത്തലുകള്‍ കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളതായും ഡൊണാള്‍ഡ് ട്രംപ്  പ്രതികരിച്ചു. തനിക്കെതിയുള്ള ആരോപണം അവരുടെ പുസ്തകം വിറ്റ് പോകാനുള്ള തന്ത്രമാണെന്ന് ആരോപിച്ച്  ട്രംപ് നേരത്തെ രംഗത്തെത്തിയിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News