സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ട യുവതിയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍

crime

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വശീകരിച്ച് ബന്ധുവീട്ടില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പൊലീസിന്റെ പിടിയിലായി. കൊല്ലം ആയിരംതെങ്ങ് കന്നേല്‍പുതുവല്‍ വീട്ടില്‍ കുഞ്ഞുമോന്‍ മകന്‍ അപ്പു (30) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ബന്ധുവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പീഡിപ്പിച്ചതിനും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്ത് പ്രചരിപ്പിച്ചതിനും ഓച്ചിറ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Read Also: അജ്ഞാതൻ കത്തികാണിച്ച് ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടി; പരാതിയിൽ പിടിയിലായത് ഓൺലൈൻ സുഹൃത്ത്

ഓച്ചിറ പൊലീസ് ഇന്‍സ്പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്ഐ നിയാസ്, എസ്‌സിപിഒ അനു, സിപിഓമാരായ കനീഷ്, പ്രേംസണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News