മന്ത്രവാദത്തിനിടെ പീഡനം; യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട് മടവൂരിൽ മന്ത്രവാദത്തിനിടെ പീഡനം. സംഭവത്തില്‍ ഒരാൾ അറസ്റ്റിലായി. മലപ്പുറം കാവന്നൂർ സ്വദേശി അബ്ദുൾ റഹ്മാനെ കുന്ദമംഗലം പൊലീസാണ് പിടികൂടിയത്. ഈ മാസം 9 നാണ് തിരൂരങ്ങാടിയില്‍ നിന്ന് ചികിത്സക്കെത്തിയ 19-കാരിയെ മടവൂരിലെ ലോഡ്ജിൽ വെച്ച് പീഡനത്തിനിരയാക്കിയത്. ചികിത്സക്കെന്ന പേരിൽ ലഹരി കലർത്തിയ ദ്രാവകം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.

Also Read; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു

സഹായിയായ സ്ത്രീക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതി മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വ്യജ ചികിത്സ നൽകിയതായാണ് വിവരം. 2019 ൽ കൊണ്ടോട്ടി പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അബ്ദുൾ റഹ്മാൻ.

Also Read; തൃശൂരിൽ വീണ്ടും പോലീസുകാരന്റെ ആത്മഹത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News