ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് യുവാക്കൾ പിടിയിൽ

ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ.സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്ത് പ്രണയം നടിച്ച് പെൺകുട്ടികളുടെ വീട്ടിൽ എത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Also Read: മലപ്പുറത്ത് രണ്ട് വയസുകാരിയുടെ മരണം; അതിക്രൂര മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം വട്ടത്താമര കുന്നിൽ അരുൺ ബി എസ്,സംഭ്രമം മണലുവിള വീട്ടിൽ മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. തുടർന്ന് കൊല്ലത്തു നിന്നും നെടുങ്കണ്ടത്ത് എത്തിയ പ്രതികൾ രക്ഷിതാക്കൾ ഇല്ലാത്ത സമയം നോക്കി പെൺകുട്ടികളുടെ വീട്ടിൽ എത്തി ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ബഹളം വച്ചപ്പോൾ യുവാക്കൾ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചു.

Also Read: തോൽവി മുന്നിൽ കണ്ട് ബിജെപി വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു: എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടിയ യുവാക്കളെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. രണ്ട് വ്യത്യസ്തങ്ങളായ പോക്സോ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.പ്രതികളുടെ ഫോണുകളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി പെൺകുട്ടികളുടെ ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration