ദില്ലി സ്വദേശിനിയായ പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലി, ഗായകൻ റോക്കി മിത്തൽ എന്ന ജയ് ഭഗവാൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കസൗലിയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
കൂട്ടബലാത്സംഗം പ്രതികൾ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചെന്നും പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ പൊലീസ് കഴിഞ്ഞ ഡിസംബർ 13 നാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്.
എഫ്ഐആറിൻ്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രതികൾ ഇരുവരെയും കസൌലിയിലെ ഹോട്ടലിൽ വെച്ചാണ് താൻ കണ്ടതെന്നും ഇരുവരും തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും തുടർന്ന് ഹോട്ടലിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സർക്കാർ ജോലി നൽകാമെന്നും സിനിമാ നടിയാക്കാമെന്നും ഇരുവരും തനിയ്ക്ക് വാഗ്ദാനം ചെയ്തിരുന്നതായും യുവതി പരാതിയിൽ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here