ആറുവയസുകാരിയെ പീഡിപ്പിച്ചു, കാലൊടിച്ചു, കണ്ണില്‍ മുളകുപൊടി വിതറി: ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച  ക്വട്ടേഷന്‍ സംഘത്തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ജോലിക്കായി എത്തിയ സ്ത്രീയുടെ ആറുവയസുകാരിയായ മകളെ പീഡിപ്പിക്കുകയും കാല്‍ ചവിട്ടിയൊടിക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്ത നൈനൂക്ക് (40)നെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ പ്രതി നലവില്‍ മറ്റൊരു കേസില്‍ കോ‍ഴിക്കോട് ജില്ലാ ജയിലില്‍ ക‍ഴിയുകയാണ്.

ടൗണ്‍ എസ് ഐ സുഭാഷ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ജയിലിലെത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്.പ്രതിയുടെ വീട്ടിലും വെള്ളയില്‍ ബീച്ചിലും വെച്ച് ഏപ്രില്‍-മേയ് മാസങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ALSO READ:  ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; പെട്ടെന്നുള്ള പ്രകോപനമാണ് പരാമർശത്തിന് കാരണമെന്ന് വിനായകൻ

കോഴിക്കോട് ബീച്ചിലെത്തിയ 16-കാരന് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാള്‍ ജയിലില്‍ ക‍ഴിയുന്നത്. പാലക്കാട്ടുനിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട് ബീച്ചിലെത്തിയ 16-കാരനെ നൈനൂക്കും കൂട്ടാളികളും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തടയാൻ്ക ശ്രമിച്ച സുഹൃത്തുക്കളെ കടലില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. കേസില്‍ പന്നിയങ്കരയിലെ വീട്ടില്‍നിന്ന് അതിസാഹസികമായാണ് നൈനൂക്കിനെ പൊലീസ് പിടികൂടിയത്.

പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ ഗ്യാസ് സിലിന്‍ഡര്‍ തുറന്നിട്ട് നൈനൂക്കും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന  പ്രതികളെ കീഴ്‌പ്പെടുത്തിയത്.

ALSO READ:  ‘സ്റ്റണ്ടിനെക്കാളും ആയാസകരമായിരുന്നു ആ വണ്ടിയോടിക്കൽ സീൻ, മുട്ട് വേദനിച്ചിരിക്കും’; മമ്മൂട്ടിയെ പ്രശംസിച്ച് വി എ ശ്രീകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News