മണിപ്പൂരിലെ കലാപത്തിന് പൊലീസിന്റെ ഒത്താശ, ഇളയ മകനെ കൊന്നു, മകളെ നഗ്നയാക്കി, ആ ഗ്രാമത്തിലേക്ക് ഞാനില്ല: അതിജീവിതയുടെ അമ്മ പറയുന്നു

മനസ്സ് മരവിച്ചു പോകുന്ന കാഴ്ചകളാണ് മണിപ്പൂരിൽ നിന്നും ഓരോ മണിക്കൂറിലും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആ കാഴ്ചകൾക്കെല്ലാം പോലീസിന്റെ ഒത്താശയും സർക്കാരിന്റെ മൗനവും ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അതിക്രമത്തിനിരയായ പെൺകുട്ടികളിൽ ഒരാളുടെ അമ്മ. തങ്ങളെ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തത് പൊലീസ് ആണെന്ന് അവർ പറയുമ്പോൾ മകനെയും ഭർത്താവിനെയും നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയാണ് ആ വാക്കുകളിൽ നിഴലിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കാൻ മണിപ്പൂര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും, ഇനി ആ ഗ്രാമത്തിലേക്ക് തങ്ങൾ തിരിച്ചു പോകില്ലെന്നും അതിജീവിതയുടെ അമ്മ ദേശീയ മാധ്യമത്തോട് വ്യക്തമാകുന്നു.

ALSO READ: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു

അതിജീവിതയുടെ അമ്മയുടെ വാക്കുകൾ

എന്റെ മകളോട് ചെയ്യാവുന്നതിലും അങ്ങേയറ്റം ക്രൂരത അവര്‍ കാണിച്ചു. എന്റെ ഏക പ്രതീക്ഷയായിരുന്ന ഇളയ മകനെ കൊന്നു കളഞ്ഞു. അവന്‍ പഠിച്ച് നല്ല നിലയിലെത്തിയാല്‍ എന്റെ കുടുംബം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കഷ്ടപ്പാടുകള്‍ക്കിടയിലും ഞാനവനെ സ്‌കൂളിലയച്ചു പഠിപ്പിച്ചത്. അവരുടെ അച്ഛനെയും കൊന്നു. ഇനി ഞാന്‍ ജീവിച്ചിരുന്നിട്ടെന്തിനാണ്. ഇനി എനിക്ക് യാതൊരു പ്രതീക്ഷകളുമില്ല.

ഇനി ഒരിക്കലും ഞങ്ങളാ ഗ്രാമത്തിലേക്ക് മടങ്ങില്ല. ഞങ്ങളുടെ വീടുകള്‍ അവര്‍ കത്തിച്ചു. കൃഷിയിടങ്ങള്‍ നശിപ്പിച്ചു. എന്തിനാണ് അവിടേക്ക് മടങ്ങുന്നത്. എന്റെ ഗ്രാമമാകെ അവര്‍ ചുട്ടെരിച്ചു. എന്നെയും കുടുംബത്തേയും കാത്തിരിക്കുന്ന വിധി എന്താണെന്ന് എനിക്കറിയില്ല. എങ്കിലും ആ ഗ്രാമത്തിലേക്ക് എനിക്ക് മടങ്ങിപ്പോവാനാകില്ല.

ALSO READ: പണം വടിവേലുവിനെ മാറ്റി, നല്ല മനുഷ്യനായിരുന്നു; കാലിൽ വീണിരുന്ന വടിവേലു ഇപ്പോൾ ആളാകെ മാറി: വിമർശിച്ച് പൊന്നമ്പലം

ദേഷ്യം കൊണ്ട് ഞാന്‍ വിറയ്ക്കുകയാണ്. കണ്‍മുന്നില്‍ അവളുടെ അച്ഛനേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തി. എന്നിട്ട് മൃഗീയമായി അവളെ ആക്രമിച്ചു. ചുറ്റും ഇത്രയൊക്കെ നടക്കുമ്പോഴും മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. ഇന്ത്യയിലെ അച്ഛനമ്മമാരോടാണ്, ഞങ്ങള്‍ മുറിവേറ്റവരാണ്, ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരാണ്.

ALSO READ: മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ വീഡിയോ വൈറൽ

അതേസമയം, മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 11 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News