കാസർഗോഡ് ഹൗസ് ബോട്ട് ടെർമിനലിൽ മിന്നൽ പരിശോധന

കാസർകോഡ് കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ തുറമുഖ വകുപ്പ് മിന്നൽ പരിശോധന നടത്തി. പത്തോളം ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ഡ്രൈവർമാർ ബോട്ട് ഓടിക്കുന്നതായി കണ്ടെത്തി. ചില ബോട്ടുകളിൽ മതിയായ ലൈസൻസ് രേഖകളുമുണ്ടായിരുന്നില്ല. ഹൗസ് ബോട്ടുകളിൽ നിന്ന് പിഴയായി ഒരു ലക്ഷത്തി നാല്പതിനായിരം രൂപ ഈടാക്കി. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും ബോട്ട് ഉടമകളും തമ്മിൽ വാക്ക് തർക്കമുണ്ടായി.

Also Read: ആശ്വാസം ചെറുതല്ല; മുൻ വർഷത്തേക്കാൾ റോഡപകടങ്ങൾ കുറവ്; കാരണങ്ങൾ എന്തെന്ന് വ്യക്തമാക്കി എംവിഡി

സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും നിലപാടുകൾക്ക് വിരുദ്ധമായാണ് ബോട്ടുകളിൽ പരിശോധന നടത്തിയതെന്ന് ബോട്ട് ഉടമകൾ ആരോപിച്ചു. അതേസമയം അവധിക്കാലത്ത് അപകടങ്ങൾ തടയാനും യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുമാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഴീക്കൽ കേരള മാരിടൈം ബോർഡിന്റെ പോർട്ട് ഓഫീസർ വിപൻകുമാർ, സർവ്വേ ജോഫിൻ ലൂക്കോസ് ഉദ്യോഗസ്ഥനായ വി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Also Read: ജോസഫ് ഗ്രൂപ്പിന് രൂക്ഷവിമർശനം; സജി മഞ്ഞക്കടമ്പിലിനെ തള്ളി പറയാതെ പുതിയ ജില്ലാ ചെയർമാനെ നിശ്ചയിച്ച് യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News