പകർച്ചവ്യാധി പ്രതിരോധം; റാപിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് ആരോഗ്യവകുപ്പ്

എലിപ്പനി, ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവവ്യാധി രോഗങ്ങളിൽ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും, സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടുത്ത വേനലില്‍ നിന്ന് കനത്ത മഴയിലേക്ക് കാലാവസ്ഥാ മാറിയതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികളും വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചത്.

Also Read: ഗാസയിലെ ജബാലിയ അഭയാര്‍ത്ഥിക്യാമ്പ് നിലംപരിശാക്കി ഇസ്രേയേല്‍; റാഫയില്‍ വ്യോമാക്രമണം

ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ജലജന്യ രോഗങ്ങള്‍ എന്നിവ വളരെയേറെ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന സംസ്ഥാനതല ആര്‍ആര്‍ടി യോഗം വിലയിരുത്തി. വേനല്‍ക്കാലം കഴിഞ്ഞെങ്കിലും മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം. ഇത്തരം രോഗങ്ങള്‍ക്കെതിരായ അവബോധം വളരെ പ്രധാനമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.. ശക്തമായ മ‍ഴ തുടരുന്ന സാഹചര്യത്തിൽ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജല സ്രോതസുകള്‍ വീണ്ടും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, കുടിവെള്ള സ്രോതസുകള്‍ ശുദ്ധമാണെന്ന് ഉറപ്പാക്കുകയും വേണം.

Also Read: തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

മലിന ജലത്തിലോ, മലിനജലം കലര്‍ന്ന മഴവെള്ളത്തിലോ ഇറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍, പ്രായമായവരും, ജലദോഷം, ചുമ എന്നിവ ബാധിച്ചവരും മാസ്‌ക് ധരിക്കണം. പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ എ‍ല്ലാ വകുപ്പുകളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും, മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കുമെന്നും യോഗത്തിൽ മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News