പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തില്‍ ക്രിസ്റ്റഫര്‍ (58)നെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത് പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് ശിക്ഷ അനുഭവിക്കണം.പിഴ തുക ഇരയക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
2020 നവംബര്‍ 4ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ കുട്ടിയും അനുജത്തിയും കൂടി നടന്ന് വരവെ ഓട്ടോയില്‍ ഇരുന്ന പ്രതി കുട്ടികളെ പ്രതിയുടെ വീട്ടിലേയ്ക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here