പ്രശസ്ത റാപ്പ് ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ ലിസോയ്ക്കെതിരെ ലൈംഗികാതിക്രമ കേസ്. മുൻസഹായികളായ മൂന്ന് നർത്തകർ ആണ് ലിസോയ്ക്കെതിരെ ആരോപണവുമായി എത്തിയത്. ഗായികയും അവരുടെ പ്രൊഡക്ഷൻ കമ്പനിയും ശത്രുതാപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇവർ ആരോപിച്ചു. ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ചൊവ്വാഴ്ചയാണ് കേസ് ഫയൽ ചെയ്തത്.
also read: അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി ഫിച്ച്
നർത്തകരായ അരിയാനാ ഡേവിസ്, ക്രിസ്റ്റൽ വില്ല്യംസ്, നോയേൽ റോഡ്രിഗസ് എന്നിവരാണ് ലിസോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആംസ്റ്റർഡാമിലെ സംഗീത പരിപാടിക്കുശേഷം ലിസോയും പരാതിക്കാർ ഉൾപ്പെടുന്ന സംഘാംഗങ്ങളും നഗരത്തിലെ ഒരു ക്ലബിലെ സെക്സ് തീം ഷോയിൽ പങ്കെടുത്തിരുന്നു. ഈ ക്ലബിലെ നഗ്നരായ നർത്തകർക്കൊപ്പം ‘ലൈംഗികമായി ഇടപഴകാൻ’ ഗായിക നിർബന്ധിച്ചു. സ്ഥിരമായി ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് സംസാരിക്കുന്ന ലിസോ തന്റെ സംഘാംഗമായ ഡേവിസിന് ശരീരഭാരം കൂടിയതിനോട് മോശമായി പ്രതികരിച്ചെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
also read: അപകീര്‍ത്തി കേസ്; മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി
കഴിഞ്ഞ മേയിൽ ഒരു മീറ്റിങ്ങിനിടെ ഡേവിസിനെ ലിസോ പുറത്താക്കിയിരുന്നു. നർത്തകരുടെ പ്രകടനത്തേക്കുറിച്ചുള്ള കുറിപ്പുകൾ ലിസോ അവർക്ക് കൈമാറുന്നത് വീഡിയോ ആയി പകർത്തിയതിനെ തുടർന്നായിരുന്നു അത്.ലിസോയുടെ ടീമിലെ നർത്തകരുടെ നേതൃസ്ഥാനത്തുള്ള ഷിർലീൻ ക്വിഗ്ലിക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. തന്റെ ക്രിസ്ത്യൻ വിശ്വാസങ്ങളെ നർത്തകികളിലേക്ക് തള്ളിവിട്ടു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റാരോപണം.എന്നാൽ കേസിൽ ലിസോയോ അവരുടെ പ്രതിനിധികളോ പ്രതികരിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here