റാപ്പര്‍ ബാദ്ഷയുടെ ക്ലബിന് നേരെ ബോംബേറ്; രണ്ട് തവണ സ്‌ഫോടനം

badshah-club-blast

ഗായകനും റാപ്പറുമായ ബാദ്ഷയുടെ ചണ്ഡീഗഢിലെ ക്ലബിന് നേരെ ബോംബേറ്. ബാദ്ഷയുടെയും ഡി ഓറ ക്ലബിന്റെയും ഉടമസ്ഥതയിലുള്ള സെക്ടര്‍ 26ലെ സെവില്ലെ ബാര്‍ ആന്‍ഡ് ലോഞ്ചിന്റെ പുറത്താണ് സ്‌ഫോടനം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് രണ്ട് ക്ലബുകള്‍ക്ക് പുറത്ത് സ്ഫോടനങ്ങള്‍ ഉണ്ടായത്. കൊള്ളയടിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ബോംബെന്ന് സംശയിക്കുന്ന വസ്തുക്കള്‍ ക്ലബുകളിലേക്ക് എറിഞ്ഞ് ഓടിപ്പോകുന്നത് കാണാം. സ്ഫോടനത്തില്‍ ക്ലബുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് ചണ്ഡീഗഡ് പൊലീസും സീനിയര്‍ പൊലീസ് സൂപ്രണ്ടും (എസ്എസ്പി) സ്ഥലത്തെത്തി. രണ്ട് ക്ലബുകളിലെയും പങ്കാളികള്‍ തമ്മില്‍ വഴക്കുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ പോയിന്റുകളില്‍ ഊന്നി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read Also: യുപിയില്‍ കാള ഇടിച്ചുതെറിപ്പിച്ചത് 15 പേരെ; പിടികൂടിയത് മൂന്ന് മണിക്കൂര്‍ നേരത്തെ ശ്രമത്തിനിടെ

സാഗോ സ്പൈസി സിംഫണി, സൈഡേര എന്നീ സ്ഥാപനങ്ങളുടെ സഹ ഉടമയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഡിസംബറിലാമ് ബാദ്ഷ സെവില്ലെ റെസ്റ്റോറന്റ് തുറന്നത്. 39 കാരനായ റാപ്പര്‍ ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഹരിയാന്‍വി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. ‘കപൂര്‍ ആന്‍ഡ് സണ്‍സ്’, ‘ക്രൂ’ എന്നിവയുള്‍പ്പെടെ ചില ബോളിവുഡ് ചിത്രങ്ങള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News