ഷാരൂഖ് ഖാനോട് നന്ദി പറഞ്ഞ് രാജകുമാരി

ബോളിവുഡ് താരം ഷാരൂഖ് ഖാനോട് നന്ദി പറഞ്ഞ് റാപ്പർ ഗായിക രാജകുമാരി. ‘ജവാൻ’ സിനിമയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും തന്നെ വിശ്വസിച്ച് ഈ ഗാനം ഏൽപ്പിച്ചതിന് ഷാരൂഖിനോട് നന്ദിയെന്നും രാജകുമാരി പ്രമുഖ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ഇന്ത്യൻ വംശജ കൂടിയാണ് ഇവർ.

ALSO READ: എ എ റഹീം എം പി യുടെ ‘ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍’ പുസ്തകം പ്രകാശനം ചെയ്തു

ഷാരൂഖ് ഖാന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ജവാനി’ലെ റാപ്പ് ഗാനത്തിന് രാജകുമാരി അടുത്തിടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അനിരുദ്ധ് രവിചന്ദറായിരുന്നു ഇതിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. സുസ്മിത സെൻ അഭിനയിച്ച ‘ആര്യ 3’ എന്ന വെബ് സീരീസിലെ ‘ഷേർണി ആയി’ എന്ന ഗാനമാണ് രാജകുമാരിയുടെ വരാനിരിക്കുന്ന അടുത്ത ഗാനം. ‘ജവാൻ’ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. ഇന്ത്യയിൽ 626.37 കോടി രൂപയുടെ കളക്ഷൻ നേടിയ ജവാൻ അന്താരാഷ്ട്ര തലത്തിൽ 1117.36 കോടി ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷൻ നേടി.

ALSO READ: ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News