‘തേനീച്ചക്കുത്തേറ്റ്’ സക്കർബർഗ് ; മെറ്റയുടെ ന്യൂക്ലിയർ എഐ ഡാറ്റ സെന്റർ മോഹങ്ങൾക്ക് തടയിട്ട് അപൂർവയിനം തേനീച്ചകൾ

mark zukerberg

മെറ്റയുടെ ന്യൂക്ലിയർ ഊർജത്തിൽ പ്രവർത്തിക്കുന്ന ഡാറ്റ സെന്റർ എന്ന സ്വപ്നത്തിനു തടയിട്ട് മൂളിപ്പറക്കുന്ന തേനീച്ചകൾ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പദ്ധതികൾക്കായി പ്രതേകം ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡാറ്റ സെന്ററിനായി മെറ്റ കണ്ടെത്തിയ സ്ഥലത്താണ് അപൂർവയിനം തേനീച്ചകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് പ്രൊജക്ട് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാത്ത വിധത്തിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ വിഷയം അവതരിപ്പിക്കാൻ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് യോഗം വിളിച്ചിരുന്നു.

മെറ്റയുടെ എഐ കഴിവുകൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഈ ഡാറ്റാ സെന്‍റർ. മറ്റ് ടെക് ഭീമന്മാരെപ്പോലെ, മെറ്റയും അതിന്‍റെ എഐ ഇൻഫ്രാസ്ട്രക്ചറിനെ ശക്തിപ്പെടുത്തുന്നതിനായി കാർബൺ രഹിത ഊർജ്ജ സ്രോതസ്സുകൾക്കായി സജീവമായി രംഗത്തുണ്ട്.

ALSO READ; ജുഡീഷ്യറിയിലും എഐയുടെ ജാലവിദ്യ, സംശയങ്ങൾക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വരെ ഞെട്ടിച്ച മറുപടി- വൈറലായി വീഡിയോ

ഞങ്ങളുടെ കമ്പ്യൂട്ടർ സംവിധാനത്തിന് ഇപ്പോ‍ഴുള്ള ഡാറ്റാ സെന്‍റർ കപ്പാസിറ്റി പ്രശ്നങ്ങളെ ഉടൻ മറികടക്കേണ്ടതുണ്ട് എന്ന് മെറ്റാ സിഎഫ്ഒ സൂസൻ ലി അടുത്തിടെ ഒരു യോഗത്തിൽ പറഞ്ഞിരുന്നു. തേനീച്ച മൂലമുണ്ടാകുന്ന കാലതാമസം ഈ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വംശനാശഭീഷണി നേരിടുന്ന നിരവധി തേനീച്ച വർഗങ്ങൾ അമേരിക്കയിലുണ്ട്. അതിനാൽ വ്യവസായ വളർച്ചക്കൊപ്പം ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതും നിർണായകമാണ്. ഇതിനായി യുഎസ് സർക്കാർ നിരവധി നിയമങ്ങളും നടപ്പാക്കിയിട്ടുള്ളതിനാൽ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡാറ്റ സെന്റർ എന്ന മോഹം സഫലമാകാൻ മെറ്റ ഇനിയും അനവധി കടമ്പകൾ ചാടിക്കടക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration