അമേരിക്കയിൽ അപൂർവ പ്രതിഭാസം; 221 വർഷങ്ങള്‍ക്കുശേഷം, കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽ നിന്ന് ഒരുമിച്ച് പുറത്തേക്ക്

അമേരിക്ക 1803 -നു ശേഷം സംഭവിക്കാത്ത ഒരു പ്രകൃതി പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. കോടിക്കണക്കിന് പ്രാണികൾ നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം മണ്ണിനടിയിൽ നിന്ന് ഈ വർഷം ഒരുമിച്ച് പുറത്തേക്ക് വരുന്നു.

ഇത്തരത്തിലൊരു വിസ്മയ കാഴ്ച സമ്മാനിക്കുന്നത് ചുവന്ന കണ്ണുകളുള്ള സിക്കാഡ എന്നറിയപ്പെടുന്ന പ്രാണി വർഗമാണ്. ഈ വർഷത്തിന്റെ പ്രത്യേകത 17 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും 13 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും ഒരുമിച്ച് മണ്ണിന്റെ ഉപരിതലത്തിലേക്ക് ഉയർന്നുവരുന്നു എന്നതാണ്. 2024 -നു ശേഷം 221 വർഷങ്ങൾക്കപ്പുറം മാത്രമേ വീണ്ടും ഇവ ഒരേസമയം പുറത്തുവരുന്നത് കാണാനാവൂ. രണ്ടുതരം സിക്കാഡകൾ ഒരുമിച്ച് പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം 1803 -ലാണ് ഇതിനു മുൻപ് ഉണ്ടായിട്ടുള്ളത്.

Also read:‘ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് നമ്മുടേത്’: മന്ത്രി ആർ ബിന്ദു

മണ്ണിനടിയിൽ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന പ്രാണികളാണ് സിക്കാഡകൾ. സിക്കാഡകൾ കൂട്ടമായി പുറത്തുവരുന്നത് ഇണയെ കണ്ടെത്തി വംശം നിലനിർത്തുന്നതിനായാണ്. പുറത്തുവരുന്ന ഇവയ്ക്ക് നാലു മുതൽ ആറ് ആഴ്ച വരെ മാത്രമാണ് ആയുസ്സ്. അതായത് ഇണയെ കണ്ടെത്തി പ്രജനനം നടത്താനുള്ള ആയുസ്സ് മാത്രമാണ് സിക്കാഡകകൾക്കുള്ളത്. പെൺ വർഗത്തെ ആകർഷിക്കാൻ ആൺ സിക്കാഡകൾ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഇത്രയധികം പ്രാണികൾ കൂട്ടമായി ഇത്തരത്തിൽ ശബ്ദം ഉണ്ടാക്കുന്നതിനാൽ ഇവയുടെ സാന്നിധ്യമുള്ള മേഖലകളിൽ എപ്പോഴും ഈ ശബ്ദം കേൾക്കാനാകും.

കൂട്ടമായി ഉയരുന്ന സിഡാക്കകളുടെ സാന്നിധ്യം ഒരു മാസത്തോളം നീണ്ടുനിൽക്കും. പുറത്തു വരുന്ന സമയത്ത് ഒരു ഏക്കറിൽ ഏകദേശം 1.5 ദശലക്ഷം പ്രാണികളെങ്കിലും ഉണ്ടാവുമെന്നാണ് കണക്കെണ്ണ വിദഗ്ധർ പറയുന്നു. ബ്രൂഡ് XIII, ബ്രൂഡ് XIX എന്നീ പേരുകളിലാണ് ഈ വർഷത്തെ സിക്കാഡ ഗ്രൂപ്പുകൾ അറിയപ്പെടുന്നത്. ബ്രൂഡ് XIII ഇനത്തെ ഏറ്റവും അധികം കാണാനാവുന്നത് അയോവ, വിസ്കോൻസെൻ, മിഷിഗൻ എന്നിവിടങ്ങളിലായിരിക്കും.

Also read:തെരുവുനായയെ രക്ഷിക്കാനായി കാർ വെട്ടിച്ചു; അപകടത്തിൽ ഭാര്യക്ക് ദാരുണാന്ത്യം; കുറ്റബോധത്താൽ സ്വയം കേസ് നൽകി ഭർത്താവ്

ബ്രൂഡ് XIX ആവട്ടെ അലബാമ, അർകെൻസ, സൗത്ത് കരോലിന, ഓക്‌ലഹോമ, മിസിസിപ്പി, ജോർജിയ, കെന്റക്കി, ലൂസിയാന, നോർത്ത് കാരോലൈന, ടെനിസി, വെർജീനിയ തുടങ്ങിയ മേഖലകളിലും ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News